പറവൂർ: ചെറിയ പല്ലംതുരുത്ത് എട്ടിയാട്ട് ബാലഭദ്ര - വിഷ്ണുമായ- ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെയും മേൽശാന്തി ചെറായി സുനിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് ഏഴിന് യക്ഷിക്കളം, നാളെ വൈകിട്ട് ഏഴരയ്ക്ക് കലാസന്ധ്യ, 12ന് വൈകിട്ട് ഏഴിന് ദേവിക്കളം, രാത്രി എട്ടിന് കൈക്കൊട്ടിക്കളി, മഹോത്സവദിനമായ 13ന് രാവിലെ ഒമ്പതിന് എഴുന്നള്ളിപ്പ്, പത്തിന് പഞ്ചവിംശതി കലശപൂജ. തുടർന്ന് കലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദംഊട്ട്, വൈകിട്ട് നാലിന് പകൽപ്പൂരം, ആറിന് മഹോത്സവവിളക്ക്, വർണവിസ്മയം, രാത്രി ഒമ്പതരയ്ക്ക് ഡബിൾ തായമ്പക, പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പ്. ഗുരുതിക്കുശേഷം കൊടിയിറക്കം.