പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ചീഫ് ഇൻസ്പെക്ടിംഗ് ഓഫീസർ അപർണ പ്രതാപ് മുഖ്യതിഥിയായി. ഇന്ത്യൻ വിമൻസ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അപർണ പ്രതാപിനെ ആദരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.പി. ജോയ്, ആനി തോമസ്, ലത മോഹനൻ, വി.ആർ. ഗോപാലകൃഷ്ണൻ, ബിൻസി സോളമൻ, സെക്രട്ടറി എസ്. ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.