y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ - വൈക്കം സംസ്ഥാന പാതയിൽ ഉദയംപേരൂർ പത്താംമൈലിലെ മീഡിയനിൽ വാഹനം വീണ്ടും ഇടിച്ചു കയറി. ശനിയാഴ്ച വെളുപ്പിന് നാലിന് കോട്ടയത്ത് നിന്ന് സ്ക്രാപ്പുമായി വന്ന ലോറി മീഡിയനിൽ ഇടിച്ചു കയറി 50 മീറ്ററോളം ഓടിയാണ് നിന്നത്. ആഴ്ചയിൽ 2-3 വാഹനങ്ങൾ ഇപ്രകാരം ഇടിച്ചു കയറുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

കൊടും വളവിലുള്ള മീഡിയൻ തിരിച്ചറിയുന്ന വിധത്തിൽ റിഫ്ലക്ടറോ അപകട സൂചനാ ബോർഡുകളോ ഇല്ലാത്തതാണ് അപകടകാരണം. ഇടിച്ച് കയറിയതിന് ശേഷമാണ് മീഡിയൻ കണ്ടതെന്ന് ലോറി ഡ്രൈവർ പറഞ്ഞു. മീഡിയനിൽ ഇടിച്ച് കയറിയ ലോറി പ്രദേശത്തെ യുവാക്കൾ കട്ടയും പലകയും ഉപയോഗിച്ച് മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് താഴെ ഇറക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഉദയംപേരൂർ പൊലീസും അപകടസ്ഥലത്തെത്തിയിരുന്നു.

ബന്ധപ്പെട്ട അധികാരികൾ ഉടനെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രദേശവാസികളുടെ സഹകരണത്തോടെ കോൺഗ്രസ് സമരരംഗത്ത് ഇറങ്ങും.

ബാരിഷ് വിശ്വനാഥ്

ബ്ലോക്ക് ജനറൽ സെക്രട്ടറി

തൃപ്പൂണിത്തുറ