
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റി നടത്തുന്ന 14-ാം രാജ്യാന്തര ചലച്ചിത്രോത്സവം 11, 12 തീയതികളിൽ ഇ.വി.എം ലത തിയേറ്ററിൽ നടക്കും. 11ന് കെൻ ലോച്ചിന്റെ 'ദി ഓൾഡ് ഓക്", കോളി ഇസ്രു (കന്നട), ടീച്ചേഴ്സ് ലോഞ്ച് (ജർമ്മൻ), നളിനകാന്തി (മലയാളം), അനാട്ടമി ഒഫ് എ ഫോൾ (ഫ്രാൻസ്) എന്നിവ പ്രദർശിപ്പിക്കും. 11ന് വൈകിട്ട് 4ന് സുസ്മേഷ് ചന്ദ്രോത്ത് ഉദ്ഘാടനം നിർവ്വഹിക്കും. 12 ന് കോൺക്രീറ്റ് ഉട്ടോപ്യ (സൗത്ത് കൊറിയ), ബട്ടർഫ്ളൈ ഗേൾ 85 (മലയാളം), ഡിവൈൻ അറബിക്, ആണ്ടാൾ, ഗ്രീൻ ബോർഡ് (പോളണ്ട്) എന്നിവ പ്രദർശിപ്പിക്കും.