guard

കൊച്ചി: ബീച്ച് റോഡ് ഭാഗത്തെ ബീച്ചിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ലൈഫ് ഗാർഡുമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ പ്രതിപക്ഷ നേതാന് ആന്റണി കുരീത്തറ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ബീച്ചിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ ജീവൻ നഷ്ടപ്പെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞദിവസം ബീച്ചിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചിരുന്നു. ഇതിന് മുമ്പും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
വേനൽ അവധിക്കാലമായതിനാൽ കൂടുതൽ കുട്ടികളും യുവാക്കളും ബീച്ചിൽ എത്താൻ സാദ്ധ്യതയുണ്ട്. ഇവരെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആന്റണി കുരീത്തറ നിവേദനത്തിൽ ആവശ്യപ്പെട്ടു.