പറവൂർ: പറവൂത്തറ കുമാരമംഗലം റസിഡന്റ്സ് അസോസിയേഷൻ, ആശാൻ സ്മാരക വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വായനശാലാ വനിതാവേദി പ്രസിഡന്റ് ഷീല തങ്കൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രമാദേവി, കുമാരമംഗലം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഉമ ജിനൻ, ജലജ രവീന്ദ്രൻ, വായനശാല ജോയിന്റ് സെക്രട്ടറി ഗീത ഗോപിനാഥ് എന്നിവർ സംസാരിച്ചു.