പള്ളുരുത്തി : ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ പ്രതിമാസ ചതയ ദിനമാചരിച്ചു. സിനിമാതാരം സാജൻ പള്ളുരുത്തി ഭദ്രദീപം തെളിച്ചു. വി.എസ്. രാജീവൻ ഗുരുദേവ ഛായാചിത്രത്തിൽ പുഷ്പഹാരമണിയിച്ചു. ദീപം വത്സൻ അദ്ധ്യക്ഷനായി. കെ.വി. രാജു സ്വാമി പതാക ഉയർത്തി. ടി.യു.രവീന്ദ്രൻ ,പി.കെ.രജിത് കുമാർ, പി.എസ്. സുകുമാരൻ, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അന്നദാനം നടന്നു.