vanitha

അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, ആയുഷ് ആയുർവേദ ഹോമിയോ ഡിസ്പെൻസറി, ജി.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോയി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സിമി രാജീവ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ. ജീവൻ വി ബോധവത്കരണ ക്ലാസ് നയിച്ചു. മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദി സംഘടിപ്പിച്ച വനിതാദിനാഘോഷം കവയത്രി ഡോ. മോളി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗ്രേസി റാഫേല്‍ അദ്ധ്യക്ഷത വഹിച്ചു. സി. ഡി. എസ് അംഗം എൽസി ഔസേഫ് പ്രഭാഷണം നടത്തി.