പറവൂർ: മൂത്തംകുന്നം മുതൽ ലേബർ ജംഗ്ഷൻ വരെയുള്ള പഴയ ദേശീയപാത ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പിൽ നിന്ന് 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. സാങ്കേതികാനുമതിക്കും ടെൻഡർ നടപടികൾക്കുംശേഷം എത്രയുംവേഗം നവീകരണം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.