
കൊച്ചി: സംസ്ഥാനത്ത് സെർവർ തകരാർ മൂലം റേഷൻ വിതരണം തുടർച്ചയായി മുടങ്ങുന്നത് റേഷൻ വ്യാപാരികളെയും കാർഡ് ഉടമകളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പറഞ്ഞു.
സെർവർ തകരാർ പരിഹരിക്കുന്നത് വരെ ഷിഫ്റ്റ് സമ്പ്രദായം തുടരണം. ഇ പോസ് ആരംഭിച്ചിട്ട് ആറുവർഷം ആയിട്ടും സെർവർ തകരാർ പരിഹരിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായ സമയത്തും കാർഡ് ഉടമകൾ വന്നാൽ റേഷൻ വാങ്ങാൻ കഴിയാത്തതിനാൽ തർക്കം പതിവാണ്. സ്ഥിരമായി ഇപോസ് തകരാറാകുന്നതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ. ഷിജീർ അറിയിച്ചു.