
കൊച്ചി: പി.ഒ.സിയും ജൈവ കാർഷിക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച കാർഷിക ഉത്പന്ന പ്രദർശനവും ന്യായവില വിപണയും അത്ഭുത പോഷക ചെറുധാന്യങ്ങളെ കുറിച്ചുള്ള പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ പുസ്തക പ്രകാശനവും മന്ത്രി പി. രാജീവ് നിർവഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ നാളികേര ഉത്പന്ന വിപണമേള ഉദ്ഘാടനം ചെയ്തു.
ചെറു ധാന്യ ഭക്ഷ്യ മേള ഉദ്ഘാടനം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ് നിർവഹിച്ചു. പി.ഒ.സി ഡയറക്ടർ ഫാദർ ജേക്കബ് ജി. പാലക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി എഫ്.എം റേഡിയോ പ്രോഗ്രാം മേധാവി ബാലനാരായണൻ പുസ്തകം ഏറ്റുവാങ്ങി.