കൊച്ചി: മോദി സർക്കാരിന്റെ 10 വർഷത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ന്യൂനപക്ഷ മത നേതാക്കളിൽ എത്തിക്കുന്നതിനായി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന നടത്തുന്ന 'ന്യൂനപക്ഷ ക്ഷേമത്തിന്റെ ഫീൽ ഗുഡ് യാത്ര ജില്ലയിൽ പ്രവേശിച്ചു. സീറോ മലബാർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ലിറ്റിൽ ഫ്‌ളവർ പള്ളി ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ, ഫോർട്ട് കൊച്ചി ലിറ്റിൽ ഫ്‌ളവർ പള്ളി ഇടവക വികാരി ഫാ. തരിയൻ ഞാലിയത് തുടങ്ങി ജില്ലയിലെ വിവിധ പള്ളികളിലെ വികാരിമാരെ സന്ദർശിച്ചു. ന്യൂനപക്ഷങ്ങളുടെ അഭിപ്രായങ്ങങ്ങളും ആശങ്കകളും ചോദിച്ചറിഞ്ഞു. ന്യൂനപക്ഷ മോർച്ച ദശീയ സമിതി അംഗം ഡെന്നി ജോസ് വെളിയത്ത്, ജില്ലാ പ്രസിഡന്റ് വിനോദ് വർഗീസ്, ജില്ലാ കമ്മിറ്റി അംഗം ജോസഫ് വിനു മട്ടാഞ്ചേരി, മണ്ഡലം പ്രസിഡന്റ് ഐസക് മൂവാറ്റുപുഴ, മണ്ഡലം പ്രസിഡന്റ് ഓപി പോൾ, മട്ടാഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി നിവിൻ ഹ്യൂബർട്ട് ബിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.