bullet

കൊച്ചി: മുംബയ്- അഹമ്മദാബാദ് റൂട്ടിൽ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസിനായി ജപ്പാനുമായി ഈ മാസം അവസാനം ധാരണയിലെത്തും. ജപ്പാൻ ഭാഷയിൽ ഷിൻകാൻസെൻ (ബുള്ളറ്റ് ട്രെയിൻ)​ എന്ന് പ്രശസ്‌തമായ 24 ബുള്ളറ്റ് ട്രെയിനുകളാണ് വാങ്ങുന്നത്. 508 കിലോമീറ്റർ റൂട്ടിൽ 2026മദ്ധ്യത്തോടെ ഇവ ഓടിക്കാനാണ് ശ്രമം.

മണിക്കൂറിൽ 320കിലോമീറ്റ‌ർ വേഗതയുള്ള ബുള്ളറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ട്രെയിൻ 508 കിലോമീറ്റർ രണ്ടു മണിക്കൂറിൽ ഓടും.12 സ്റ്റേഷനുകളുണ്ട്. ഓൾ സ്റ്റോപ്പ് ബുള്ളറ്റ് ട്രെയിനുകൾ 2.45 മണിക്കൂറിൽ ഓടിയെത്തും. നിലവിൽ ആറു മണിക്കൂർ വേണം. പ്രധാന സ്റ്റേഷനാവുന്ന സബർമതിയോട് ചേർന്ന് ദണ്ഡിയാത്ര ആലേഖനം ചെയ്‌ത മൊബിലിറ്റി ഹബ്ബും നിർമ്മിക്കും.

ട്രാക്ക് 75% പൂർത്തിയായി

ട്രാക്ക് ഗുജറാത്തിൽ 50 ശതമാനവും മഹാരാഷ്ട്രയിൽ 25 ശതമാനവും പൂർത്തിയായി. ജപ്പാനിൽ ഷിൻകാൻസൻ ശൃംഖലയിലെ കോൺക്രീറ്റ് സ്ലാബ് ട്രാക്ക് ആണ് നിർമ്മിക്കുന്നത്. ജപ്പാൻ പരിശീലനം നൽകിയ ആയിരത്തോളം ഇന്ത്യൻ എൻജിനിയർമാരാണ് നിർമ്മാണം നടത്തുന്നത്. ദേശീയ അതിവേഗ റെയിൽ കോർപ്പറേഷനാണ് ചുമതല. ആകാശപാതയും തുരങ്കങ്ങളുമുണ്ട്. 20 പാലങ്ങളും ഒരു കടൽത്തുരങ്കവും. നർമ്മദ നദിയിൽ 1.2 കിലോമീറ്റർ പാലം. വൈതരണി നദിയിൽ 2.2 കിലോമീറ്റ‌ർ പാലം. ഒറ്റത്തൂണുകളിൽ 40 മീറ്റർ നീളമുള്ള ഗർഡറുകൾ സ്ഥാപിക്കുന്നു. ഓരോ ഗർഡറിനും 970 ടൺ ഭാരം.

ബുള്ളറ്റ് ട്രെയിൻ

എയ്റോഡൈനാമിക് ഡിസൈൻ

 കോച്ചുകൾ -10

യാത്രക്കാർ- 690

 ഫസ്റ്റ് ക്ലാസ് സീറ്റ്- 15

 ബിസിനസ് ക്ലാസ്- 55

 സ്റ്റാൻഡേർഡ് ക്ലാസ് - 620

 മുലയൂട്ടൽ ക്യാബിൻ

 രോഗികൾക്ക് വിശ്രമമുറി

 സ്റ്റേഷനുകളിൽ ഭൂകമ്പമാപിനി - 28

1.1 ലക്ഷം കോടി

മൊത്തം പദ്ധതിച്ചെലവ്

11,​000 കോടി

ട്രെയിനുകൾക്ക് മാത്രം