കൊച്ചി: 2.84കിലോ ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. ഒഡീഷ റായ്ഗുഡ ഹാതമുനിഗുഡ സ്വദേശി സഞ്ജയ് (26) ആണ് പിടിയിലായത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സിറ്റി ഡാൻസാഫും സെൻട്രൽ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മേനകയിലെ ശ്രീധർ തീയേറ്ററിന് മുന്നിൽ നിന്ന് പിടികൂടുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു ഇയാളുടെ കഞ്ചാവ് ഇടപാട്.