ആലുവ: എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാല വനിതാവേദി സംഘടിപ്പിച്ച വനിതാദിന സെമിനാർ പഞ്ചായത്ത് അംഗം സി.കെ. ലിജി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സീന മാർട്ടിൻ 'സ്ത്രീ ശാക്തീകരണത്തിൽ കുടുംബശ്രീയുടെ പങ്ക്' എന്ന വിഷയം അവതരിപ്പിച്ചു.

എടത്തല പഞ്ചായത്തിലെ 15ാം വാർഡിലെ മികച്ച കുടുംബശ്രീക്കുള്ള ഇ.എം. എസ് സ്മാരക ഗ്രന്ഥശാലാ പുരസ്‌കാരം മൂന്ന് കുടുംബശ്രീ യൂണിറ്റുകൾ പങ്കിട്ടു. ഗ്രന്ഥശാലാ വാർഷികത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. എ.ഡി.എസ് പ്രസിഡന്റ് ജാസ്മിൻ ജോണി, സീനത്ത് നാസർ, ദിവ്യ രാജേഷ് എന്നിവർ സംസാരിച്ചു.