കൊച്ചി: കേരള ലൈവ്‌സ്റ്റോക് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഇന്ന് രാവിലെ പത്തിന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കെ.എം. ദിനകരൻ അദ്ധ്യക്ഷതവഹിക്കും.
കേന്ദ്രസർക്കാരിന്റെ പശുധൻ ആപ്പ് കർഷകർക്കും ഉദ്യോഗസ്ഥർക്കും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഉൾപ്പടെ സമ്മേളനത്തിൽ ചർച്ചചെയ്യുമന്ന് യൂണിയൻ ഭാരവാഹികളായ കെ.സി. സുരേഷ്‌ബാബു, എൻ. കൃഷ്ണകുമാർ, എസ്. സജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.