കൊച്ചി: എസ്.എൻ.ഡി.പി യോഗം 2407-ാം നമ്പർ വടുതല ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ മുതൽ 15 വരെ നടക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ കെ.പി ശിവദാസ് അറിയിച്ചു. 11ന് പുലർച്ചെ മൂന്നര മുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും.ഉത്സവ ദിവസങ്ങളിൽ രാവിലെ മുതൽ ആരംഭിക്കുന്ന ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഏഴിന് നാരായണീയം, 12.30 ന് അന്നദാനം എന്നിവ ഉണ്ടാകും.വൈകിട്ട് ആറിനും 6.40 നുമിടയിൽ ക്ഷേത്രം തന്ത്രി വി.എം സുധീഷ് മോഹനൻ കുമ്പളങ്ങി, മേൽശാന്തി ടി.സി.സന്തോഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും.ഏഴിന് നാടൻ കലാമേള കനലാട്ടം ഉണ്ടായിരിക്കും.

 12ന് വൈകിട്ട് 5.30 ന് കളമെഴുത്തും പാട്ടും, 7.30 ന് വിവിധ കലാപരിപാടികൾ.

13ന് വൈകിട്ട് 6.30 ന് കൊട്ടാരം ദേവനാരായണന്റെ തായമ്പക, 7.30 ന് നാടകം.

 14ന് വൈകിട്ട് ആറിന് വടുക്കും ഭാഗത്തിന്റെ പകൽപ്പൂരം ചെറ്റാലിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 6.15ന് പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തെക്കുഭാഗത്തിന്റെ കാവടിഘോഷയാത്ര. 6.15 ന് നൃത്തനൃത്ത്യങ്ങൾ,7.15 ന് വീണക്കച്ചേരി,10.30ന് പള്ളിവേട്ട.

ഷഷ്ഠി മഹോത്സവ ദിനമായ 15ന് രാവിലെ എട്ടിന് കാഴ്ച ശീവേലി, വൈകിട്ട് ആറിന് ഓട്ടൻ തുള്ളൽ, 6.15 ന് തെക്കുംഭാഗത്തിന്റെ പകൽപ്പൂരം പള്ളിക്കാവ് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കം. 6.30ന് വടക്കും ഭാഗം കാവടി ഘോഷയാത്ര വടുതല ചെറ്റാലിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. പുലർച്ചെ 3.30 ന് ആറാട്ടിനെഴുന്നള്ളിപ്പ് ഗുരദേവ ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കും. ആറാട്ടിനെ തുടർന്ന് കൊടിയിറക്കലോടെ ഉത്സവം സമാപിക്കും.