ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ പെരിയാറിന്റെ ഇരുകരകളിലുമായി ഇന്നലെ ജനലക്ഷങ്ങൾ പിതൃതർപ്പണം നടത്തി. വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെ ആരംഭിച്ച തർപ്പണ ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടര വരെ തുടരും. ഇന്ന് കറുത്തവാവ് ആയതിനാലാണിത്. മണപ്പുറത്തും അദ്വൈതാശ്രമത്തിലും സൗകര്യങ്ങൾ ഉണ്ടാകും.

മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. അയൽ ജില്ലകളിൽ നിന്നുൾപ്പെടെ ജനങ്ങൾ മണപ്പുറത്തേക്ക് ഒഴുകിയെത്തി. കാലടി മണപ്പുറം, ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ളാവിൽ മഹാദേവ ക്ഷേത്രം, പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രം തുടങ്ങിയ പ്രമുഖക്ഷേത്രങ്ങളിലും പതിനായിരങ്ങൾ ബലിയിടാനെത്തി.