നെടുമ്പാശേരി: അകപ്പറമ്പ് സർവീസ് സഹകരണ സംഘത്തിൽ സ്വർണപ്പണയ വായ്പ്പാ പദ്ധതി ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോസ് പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് മെമ്പർ ആനി കുഞ്ഞുമോൻ, വാർഡ് മെമ്പർ കെ.കെ. അഭി, സംഘം വൈസ് പ്രസിഡന്റ് കെ.പി. ഡേവി, സി.വൈ. ശാബോർ, ഷിബു മൂലൻ, കെ.ടി. കുഞ്ഞുമോൻ, സെക്രട്ടറി മിനി എ. നായർ എന്നിവർ സംസാരിച്ചു.