മട്ടാഞ്ചേരി: പ്രശസ്ത ഗായകൻ യുസഫലി കേച്ചേരിയുടെ സ്മരണാർത്ഥം ജില്ലാ മ്യൂസിക്ക് ഫൗണ്ടേഷൻ രൂപീകരിച്ചു.സംസ്ഥാന പ്രസിഡന്റ് കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. സി. അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി. ബി. രാമകൃഷ്ണൻ, ജേക്കബ് പൊന്നൻ, മേജോ കെ. അഗസ്റ്റിൻ,സുമ ജുഡ്, കെ. എസ്. അനസ്, ലെസ്ലി അഗസ്റ്റിൻ, കെ. എ. അബ്ദുൾ നിസാർ ,ജോൺസൺ പി. എ. എന്നിവരടങ്ങുന്ന ജില്ലാ കമ്മിറ്റി രൂപീകരിച്ചു.