വൈപ്പിൻ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് വനിതാദിനാഘോഷം കൗൺസലിംഗ് സൈക്കോളജിസ്റ്റ് ജെ.സി.ഐ ലേഡീസ് വിംഗ് ഡയറക്ടർ ജ്യോതി ദിനേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. ഗോപി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. അമ്മിണി ദാമോദരൻ, ജില്ലാ കമ്മിറ്റി അംഗം ഡോ. എം.വി. അനിത, ഓമന മുരളീധരൻ, കെ.എ. അമ്മിണി, കെ.എ. തോമസ് എന്നിവർ സംസാരിച്ചു.