വൈപ്പിൻ: കെ.എസ്.ഐ.എൻ.സി റിട്ടയേർഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ 14-ാമത് വാർഷികവും കുടുംബസംഗമവും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജ മുഖ്യാതിഥിയായി. കെ.എസ്.ഐ.എൻ.സി പ്രസിഡന്റ് എസ്. സുരേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി എൻ.എസ്. ഭാസി, ട്രഷറർ എൻ.എസ്. പ്രതാപൻ, കെ.വൈ. ജോൺ, സി.ടി. ജോസഫ്, ടി.കെ. ഉണ്ണിക്കൃഷ്ണൻ, കെ. ഉണ്ണിക്കൃഷ്ണൻ, ഇ.എൻ.വേണു, സി. കെ. രമേശൻ, കെ.എ. ജയേന്ദ്രൻ, കെ. ഗോപി എന്നിവർ സംസാരിച്ചു.