ആലുവ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇക്കണോമിക്‌സും ഇലക്ടറൽ ലിറ്ററസി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി അസി. കളക്ടർ നിഷാന്ത് സിഹാര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ്, സിനിമാ താരം സാജൻ പള്ളുരുത്തി, സിസ്റ്റർ ഷാരിൻ, ഡോ. വന്ദന അരവിന്ദൻ എന്നിവർ സംസാരിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, എൻ.എസ്.എസ് വളന്റിയർമാരുടെ ഫ്ലാഷ് മോബ് എന്നിവയും നടന്നു.