പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ.ബോയ്‌സ് എൽ.പി സ്‌കൂൾ 90-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സോനു ജോർജിന് യാത്രഅയപ്പും നൽകി. സ്റ്റാർ മാജിക് ഫെയിം ഷിയാസ് കരീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എ. പ്രേംനസീർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ബിജുജോൺ ജേക്കബ് വിശിഷ്ടാതിഥിയായി. ഹെഡ്മിസ്ട്രസ് സോനു ജോർജ്, സ്റ്റാഫ് സെക്രട്ടറി ഇ.എം. ഷാഹിദ, അദ്ധ്യാപകരായ മായാദേവി, സി.കെ. പരീത്, എം.കെ. കൗസല്യ, വി.പി. സൂസൻ, പി.വി. സുബൈദ, പി.ടി.എ വൈസ് പ്രസിഡന്റ് ഹരീഷ് പുരുഷോത്തമൻ, എസ്.എം.സി ചെയർമാൻ എം.കെ. ഉദയകുമാർ, എം.പി.ടി.എ ചെയർപേഴ്സൺ സി.കെ. ജയ, എസ്.ആർ.ജി കൺവീനർ കെ.ടി. ഷെൽന എന്നിവർ സംസാരിച്ചു.