ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് 16 -ാം വാർഡ് മുപ്പത്തടം ഗ്രാമത്തിലെ വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോധികരുടെ ബോട്ട് സവാരി സംഘടിപ്പിച്ചു. ഏലൂർ ഫെറിയിൽ നിന്നാരംഭിച്ച ബോട്ട് യാത്രയിൽ നൂറോളം പേർ പങ്കെടുത്തു. പാട്ടുപാടിയും പഴഞ്ചൊല്ലുകളും കഥകളും പറഞ്ഞും ഒരുമിച്ചിരുന്ന് ചായ കുടിച്ചും ഉച്ചഭക്ഷണം കഴിച്ചും അവർ സൗഹൃദം പങ്കുവെച്ചു.
വാർഡ് മെമ്പർ കെ.എൻ. രാജീവ് മുൻകൈയെടുത്ത് സംഘടിപ്പിച്ച യാത്രയ്ക്ക് പിന്തുണയുമായി വാർഡ് വികസന സമിതി കൺവീനർ എം.ടി. ആന്റണി, അംഗങ്ങളായ സി.കെ. മനോഹരൻ, പി.കെ. ബാലചന്ദ്രൻ, എ.കെ. ശിവൻ, പി.എൻ. അജയകുമാർ, പ്രേമലത കലാധരൻ, ജയശ്രീ അജിത്, പി.എസ്. അനിരുദ്ധൻ, എസ്.എസ്. മധു, വയോജന ക്ലബ് പ്രസിഡന്റ് സുകുമാരൻ, സെക്രട്ടറി രാജേശ്വരി ശിവരാമൻ , ഹമീദ്, ശശി, മിനി ഗോപാലകൃഷ്ണൻ, സുഭമ, ഗീത അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.
ഏലൂർ, എടയാർ വ്യവസായ മേഖലയിൽ നിന്ന് തുടങ്ങിയ യാത്ര ഫോർട്ടുകൊച്ചിയിലെത്തി സൂര്യാസ്തമയം കണ്ടാണ് മടങ്ങിയത്. യാത്രയിൽ നഴ്‌സിന്റെ സേവനവും ഉണ്ടായിരുന്നു.