പെരുമ്പാവൂർ: ഗുരുദേവന്റെ പാദസ്പർശംകൊണ്ട് പരിപാവനമായ ചേരാനല്ലൂർ ധർമ്മപരിപാലനസഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ആയിരങ്ങൾ ബലിതർപ്പണം നടത്തി. ക്ഷേത്രം മേൽശാന്തി ടി.വി. ഷിബു മുഖ്യകാർമ്മികത്വം വഹിച്ചു.