മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

അഡ്വ. പി.എം. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എൻ .അരുൺ, സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്, എസ്. സതീഷ്, ബാബുപോൾ, ജോണി നെല്ലൂർ, എൽദോ എബ്രഹാം, കെ. സലീംകുമാർ, കെ. കെ. ശിവരാമൻ, പി.ആർ. മുരളീധരൻ, ഷാജി മുഹമ്മദ്, കെ.പി. രാമചന്ദ്രൻ, ജോളി പൊട്ടയ്ക്കൽ, അഡ്വ.ഷൈൻ ജേക്കബ്, വിൽസൻ നെടുംകല്ലേൽ, ഇമ്മാനുവൽ പാലക്കുഴി, ബെസിൻ ചേറ്റൂർ, അലി മേപ്പാട്ട്, അനിൽ വാളകം, കുഞ്ഞൻ ശശി എന്നിവർ സംസാരിച്ചു.