ആലുവ: ശിവരാത്രി മണപ്പുറത്ത് സ്ഥാപിച്ച താത്കാലിക ഫോൾഡ്ലൈറ്റ് പോസ്റ്റ് മറിഞ്ഞുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. കടുങ്ങല്ലൂർ മുപ്പത്തടം സ്വദേശി രമണിക്കാണ് കൈയ്ക്കും തോളിനും പരിക്കേറ്റത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ഉടനെ പൊലീസെത്തിയെങ്കിലും സർക്കാർ മെഡിക്കൽസംഘം മണപ്പുറത്ത് ഇല്ലാത്തതിനാൽ സേവാഭാരതിയുടെ മെഡിക്കൽ സംഘത്തിന് കൈമാറുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം ജില്ലാ ആശുപത്രിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിച്ചു.