shyamalan-81

കൊച്ചി: എറണാകുളം സെന്റ് ബനഡിക്ട് റോഡ് വെള്ളാനയിൽ ഹൗസ് കെ.കെ. ശ്യാമളൻ (84, റിട്ട. ടാറ്റാ ഓയിൽ മിൽസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം ശാന്തികവാടത്തിൽ. സി.എം.പി മുൻ. സംസ്ഥാന കമ്മിറ്റി അംഗം. ജില്ലാ സഹകരണബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ

പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിൻ സിറ്റി സർവീസ് സഹകരണബാങ്ക് പ്രസിഡന്റാണ്. അയ്യപ്പൻകാവ് ശ്രീനാരായണ ധർമ്മസമാജം അംഗമാണ്. ഭാര്യ: രാജമ്മ (റിട്ട. ഗവ. ഹെഡ്‌നഴ്‌സ്). മക്കൾ: ശ്രീരാജ്, ശ്രീരേഖ. മരുമക്കൾ: രാജേഷ്, സൗമ്യമോൾ.