
തോപ്പുംപടി: കൊച്ചി നിയോജക മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവൃർത്തികൾ നടപ്പാക്കുന്നതിന് 2.41കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. ജെ. മാക്സി എം.എൽ.എ അറിയിച്ചു. ചെല്ലാനം ഇടവഴിക്കൽ പാലം - ഗോണ്ടുപറമ്പ് പാലം വരെയുള്ള റോഡിന് 39.36ലക്ഷം. കുമ്പളങ്ങി ഒമ്പതാം വാർഡിലെ അങ്കണവാടിയുടെയും ഫാമിലി ഹെൽത്ത് സെന്റർ കെട്ടിടത്തിന്റെയും നിർമ്മാണത്തിന് 41.40ലക്ഷം. കുമ്പളങ്ങി വാർഡ് 16 ലെ സച്ചിൻ ടെണ്ടുൽക്കർ ഫുട്പാത്ത് നിർമ്മാണത്തിന് 56.20ലക്ഷം. ചെല്ലാനം വാർഡ് 14ലെ തറേപ്പറമ്പ് ഫുട്പാത്ത് നിർമ്മാണത്തനന് 32.60ലക്ഷം, ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് സമീപം ഓപ്പൺ സ്റ്റേജ് നിർമ്മാണത്തിന് 30ലക്ഷം, ചിരട്ടപാലം തോടിന്റെ പാർശ്വഭിത്തി സംരക്ഷണത്തിന് 16ലക്ഷം തുടങ്ങിയവയാണ് പദ്ധതികൾ.