
കൊച്ചി: സോഫ്റ്റ്വെയർ അധിഷ്ഠിത വാഹനങ്ങൾ യാഥാർത്ഥ്യമാക്കാൻ ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗങ്ങളിൽ സ്വതന്ത്ര സോഫ്റ്റ്വെയർ സംയോജന പങ്കാളിയായി പ്രവർത്തിക്കുന്ന കെ.പി.ഐ.ടി ടെക്‌നോളജീസ് വിജയികളെ പ്രഖ്യാപിച്ചു.
ഏഴു മാസത്തിനിടെ 400ലേറെ കോളെജുകളിൽ നിന്ന് 19,000ത്തിലേറെ വിദ്യാർത്ഥികളുടെ ആയിരത്തിലേറെ ആശയങ്ങൾ ലഭിച്ചു.
ഡ്രൈ സെൽ ഇലക്ട്രോളിസിസ് രീതിയിലെ എസ്.ഐ എൻഞ്ചിനായുള്ള ഫലപ്രദമായ തദ്ദേശീയ ഹൈഡ്രോക്‌സി (എച്ച്എച്ച്ഒ) ഗ്യാസ് ജനറേഷൻ സിസ്റ്റത്തിന്റെ രൂപകൽപ്പനയ്ക്കും വികസനത്തിനും തമിഴ്‌നാട്ടിലെ പെരുന്തുറയിൽ നിന്നുള്ള കൊങ്കു എഞ്ചിനീയറിങ് കോളേജിലെ ടീം ജിറെക്‌സ് ഏഴ് ലക്ഷം രൂപ സമ്മാനത്തുകയുളള പ്ലാറ്റിനം അവാർഡ് നേടി. റെഡി ചാർജിംഗിന് പ്ലഗ്ഇൻ കിറ്റ് ആശയത്തിന് കോയമ്പത്തൂർ ശ്രീകൃഷ്ണ കോളെജ് ഒഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ ടീം ക്രെനോവിയന്റ്‌സ് 5 ലക്ഷം രൂപയുടെ ഗോൾഡ് അവാർഡ് നേടി.