പറവൂർ: എൽ.ഡി.എഫ് പറവൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്. ശർമ്മ, പി. രാജു, കെ.എം. ദിനകരൻ, ഡിവിൻ കെ. ദിനകരൻ, പി.എൻ. സന്തോഷ്, പി.എസ്. ഷൈല, സ്ഥാനാർത്ഥി കെ.ജെ. ഷൈൻ തുടങ്ങിയവർ സംസാരിച്ചു. ഡിവിൻ കെ. ദിനകരൻ ചെയർമാനും ടി.ആർ. ബോസ് സെക്രട്ടറിയും കെ.എ. വിദ്യാനന്ദൻ ട്രഷറുമായ 301 അംഗ ജനറൽ കമ്മിറ്റിയും 151 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.