ആലുവ: അശോകപുരം പി.കെ.വി.എം വിദ്യാവിനോദിനി ലൈബ്രറിയുടെയും വനിതാ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ വനിതാദിനാഘോഷത്തിന്റെ ഭാഗമായി വനിതാസൗഹൃദ കൂട്ടായ്മയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ആദരിക്കലും സംഘടിപ്പിച്ചു.
എഴുത്തുകാരി കെ.പി. രേണുക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കിം വനിതകളെ ആദരിച്ചു. വനിതാവേദി വൈസ് പ്രസിഡന്റ് സുബൈദ അബ്ദുൾ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ. രാജേഷ്, അമ്പിളി ലിജോ, എ.പി. ഗായത്രി, ഷഫ്‌ന ഷക്കീർ, എസ്.എ.എം. കമാൽ, കെ.എ. ഷാജിമോൻ, എ.എം . അശോകൻ എന്നിവർ സംസാരിച്ചു.