
കൊച്ചി: അസോസിയേഷൻ ഒഫ് കൊച്ചിൻ നെഫ്രോളജിസ്റ്റിന്റെ അഞ്ചാമത് വാർഷിക സമ്മേളനം ഡൽഹി ലയൺസ് ആശുപത്രി കിഡ്‌ണി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ.വിജയ് ഖേർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസ് പി. പോൾ അദ്ധ്യക്ഷത വഹിച്ചു. വൃക്ക രോഗനിർണയ ചികിത്സാരീതികളെ പറ്റി ഡോ.വിജയ് ഖേർ, കാലിക്കറ്റ് ആസ്റ്റർ മിംസ് സീനിയർ കൺസൾട്ടന്റ് ഡോ. ഫിറോസ് അസീസ്, ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് പ്രൊ ഡോ. നോബിൾ ഗ്രേഷ്യസ്, കോട്ടയം ഗവ. മെഡിക്കൽ കോളേജ് നെഫ്രോളജി പ്രൊഫസർ ഡോ. സെബാസ്റ്റ്യൻ എബ്രഹാം, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഇന്റെൻസിവിസ്റ്റ് ഡോ. രഞ്ജിത്ത് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.