
തൃപ്പൂണിത്തുറ: നഗരസഭയിലെ ഇരുമ്പനം ലക്ഷംവീട് കോളനിയിൽ നിർമ്മിച്ച വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ ദീപ്തി സുമേഷ്, കൗൺസിലർമാരായ കെ.ടി. അഖില്‍ദാസ്, ശ്രീജ മനോജ്, കെ.ടി. തങ്കപ്പൻ, ടി.എസ്. ഉല്ലാസൻ, സുന്ദരി ഷാജി എന്നിവർ സംസാരിച്ചു.