മൂവാറ്റുപുഴ: രണ്ടാർകര മുഹയുദ്ദീൻ ജുമാ മസ്‌ജിദ് പരിപാലനസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റംസാൻ മുന്നൊരുക്ക പ്രഭാഷണവും പ്രാർത്ഥനാസദസും ജുമാ മസ്‌ജിദ് ഇമാം സുഹൈൽ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എം.എം. അലിയാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈഫുദ്ദിൻ ഫൈസി അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. ആമീൻ മൗലവി എം.എഫ്.ബി, ജമാഅത്ത് സെക്രട്ടറി ടി.പി. അബ്ദുൾ ഖാദർ,
അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. അജ്‌മൽ ബാഖവി, ഹസൈനാർ മൗലവി, അലി മൗലവി, മഹല്ല് ഭാരവാഹികളായ പി.എസ്. സൈനുദ്ദീൻ, കെ. എം. അബ്ദുൾ കരീം, കെ.പി. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.