പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ഷൈജ മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. മാല്യങ്കര എസ്.എൻ.എം കോളേജ് മലയാളം വിഭാഗം അസി.പ്രൊഫ. രാഗി ശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ്, ജോയിന്റ് സെക്രട്ടറി സുനില തുടങ്ങിയവർ സംസാരിച്ചു.