ആലുവ: കീഴ്മാട് പഞ്ചായത്ത് ജാഗ്രതാ സമിതി പഞ്ചായത്ത് ഓഫീസിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. നാസർ, റസീല ഷിഹാബ്, അംഗങ്ങളായ ഹിത ജയകുമാർ, റസീന നജീബ്, ആബിദ അബ്ദുൾ ഖാദർ, സാജു മത്തായി, കെ.കെ. സതീശൻ, വി. കൃഷ്ണകുമാർ, കെ.എ. ജോയി, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ജി. വിനീത, അനില ഡേവിഡ് എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അറിയിക്കുന്നതിനാണ് പരാതിപ്പെട്ടി.