തൃപ്പൂണിത്തുറ: ഭാരത് അരിയുടെ ഉദയംപേരൂർ നടക്കാവിലെ വിതരണോദ്ഘാടനം ബി.ജെ.പി ഉദയംപേരൂർ നോർത്ത് ഏരിയാ പ്രസിഡന്റ് സുനിൽകുമാർ, സൗത്ത് ഏരിയാ പ്രസിഡന്റ് അനിലിന് നൽകി നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.സൈജു, വിവിധ മോർച്ച ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. 7000 കിലോ അരിയാണ് വിതരണം ചെയ്തത്.