മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മൂവാറ്റുപുഴ കച്ചേരിത്താഴത്ത് കുറ്റിശ്രക്കുടിയിൽ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ച ഇലക്ഷൻ കമ്മിറ്റി ഓഫീസ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. പി.എം. ഇസ്മയിൽ, എൻ. അരുൺ, ബാബുപോൾ, ജോണി നെല്ലൂർ, എൽദോ എബ്രഹാം, പി.ആർ. മുരളീധരൻ, ഷാജി മുഹമ്മദ്, കെ.പി. രാമചന്ദ്രൻ, ജോളി പൊട്ടയ്ക്കൽ, അഡ്വ.ഷൈൻ ജേക്കബ്, വിൽസൻ നെടും കല്ലേൽ, ഇമ്മാനുവൽ പാലക്കുഴി, ബെസ്റ്റിൻ ചേറ്റൂർ, അലി മേപ്പാട്ട്, അനിൽ വാളകം, കുഞ്ഞൻ ശശി എന്നിവർ പങ്കെടുത്തു.