ആലുവ: ചൂർണിക്കര പഞ്ചായത്തിലെ അങ്കണവാടികൾക്ക് കളിഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, റംല അലിയാർ, സബിത സുബൈർ, ബിനി ഐപ്പ്, പി.എം. ഷെഫീന, ഷീബ, സുധ എന്നിവർ സംസാരിച്ചു.