ആലുവ: യൂത്ത് കോൺഗ്രസ് കുട്ടമശേരി യൂണിറ്റ് ആരംഭിച്ച തണ്ണീർപ്പന്തൽ സംസ്ഥാന ജനറൽ സെക്രട്ടറി
ലിന്റോ പി. ആന്റു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷെഫീഖ് നീലേത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീല ശിഹാബ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ് കെ. ബി. നിജാസ്, ദിലീപ് കുമാർ, ഫൈസൽ ഖാലിദ്, അക്സർ സുലൈമാൻ, കെ. ഷാനവാസ്, കെ. അൽത്താഫ്, കെ.എച്ച്. ഷാജി, വി.എ. മുസ്തഫ, ശിഹാബ്, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി.