ആലുവ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാൻ കെ.എസ്.എഫ്.ഇ ഏജന്റ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ബി. സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ. സുനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം. സഹീർ, യൂണിയൻ ജില്ലാ സെക്രട്ടറി സാജൻ പാലമറ്റം, സി.പി. ബാബു , കെ.ആർ.രേഖ എന്നിവർ സംസാരിച്ചു.