അങ്കമാലി: സി.പി.എം നേതാവ് കെ.കെ. താരുകുട്ടി അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്.ശർമ്മ ഉദ്ഘാടനം ചെയ്തു. കെ. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. നവയുഗകലാസമിതി ഓഫീസിൽ കെ.കെ താരുകുട്ടിയുടെ ഫോട്ടോ ഏരിയാ സെക്രട്ടറി കെ.കെ. ഷിബു അനാച്ഛാദനം ചെയ്തു. ലോക്കൽ സെക്രട്ടറി സജി വർഗീസ്, ഏരിയാ കമ്മിറ്റി അംഗം സച്ചിൻ ഐ. കുര്യാക്കോസ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ് സഹകരണബാങ്ക് പ്രസിഡന്റ് ടി.ജി ബേബി, എം.എ ഗ്രേസി, കൗൺസിലർ രജിനി ശിവദാസൻ, ജിജോ ഗർവാസീസ് , എം.എൻ. വിശ്വനാഥൻ, പി.ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.