ankamali

അങ്കമാലി: എറണാകുളം - അങ്കമാലി അതിരൂപത അങ്കമാലി മേഖല സഭാ അനൂകൂല മേഖല വിശ്വാസി സംഗമം 23 ന് അങ്കമാലിയിൽ നടക്കും. സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം തിങ്കൾ വൈകിട്ട് നാലിന് സെൻട്രൽ ജംഗ്ഷനിലെ കാച്ചപ്പിള്ളി ടവറിൽ ഫാ. ജോർജ് നെല്ലിശേരി ഉദ്ഘാടനം ചെയ്യും. വിശ്വാസി സംഗമം മേഖല ജനറൽ കൺവീനർ ഡോ. എം.പി. ജോർജ് അദ്ധ്യക്ഷത വഹിക്കും. വല്ലം, കാഞ്ഞൂർ, മഞ്ഞപ്ര, മൂക്കന്നൂർ കറുകുറ്റി, മൂഴിക്കുളം, കൊരട്ടി അങ്കമാലി എന്നീ ഫൊറോനകളിൽ ഉൾപ്പെടുന്ന ഏകീകൃത കുർബാന സഭ അനുകൂല വിശ്വസികളാണ് അങ്കമാലി മേഖല വിശ്വാസി സംഗമത്തിൽ പങ്കെടുക്കുന്നത്.