susta

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സസ്റ്റയ്‌നബിലിറ്റി സമ്മിറ്റും സി.എസ്.ആർ അവാർഡ് നിശയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ എം.ജെ അക്ബർ ഉദ്ഘാടനം ചെയ്തു. സി.എൽ.ടി ഇന്ത്യ സി.ഇ.ഒ നിക്‌സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ്, മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, മുത്തുറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സി.എം.ഡി തോമസ് ജോൺ മുത്തൂറ്റ്, സിന്തൈറ്റ് ഇൻഡസ്ട്രീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, പ്രൊഫ. കല്യാൺ ഭാസ്‌ക്കർ എന്നിവർ സംസാരിച്ചു. കെ.എം.എ പ്രസിഡന്റ് എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.