കുറുപ്പംപടി: മുടക്കുഴ വാസ്‌കോ തുരുത്തി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ചൂടിനൊരു ആശ്വാസം (കുടിവെള്ളം), കവലയിൽ ഒരു പാട്ട് പെട്ടി ആൻഡ് എഫ്.എംറേഡിയോ, ഫയർ എക്സ്റ്റിംഗ്യുഷർ, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. ക്ലബ്‌ പ്രസിഡന്റ് മനോജ്‌, സെക്രട്ടറി ബെറിൻ, വൈസ് പ്രസിഡന്റ് അരുൺ കുമാർ, ജോയിന്റ് സെക്രട്ടറി അരവിന്ദ് എന്നിവർ സംസാരിച്ചു.