പെരുമ്പാവൂർ: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് വിളംബരജാഥ മുന്നണിയുടെ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഒ. ദേവസി, ടി.എം. സക്കീർ ഹുസൈൻ, സുബൈർ ഓണമ്പിള്ളി, ബിജു ജോൺ ജേക്കബ്, പോൾ, മത്തായി മന്നപ്പള്ളി, ഷാജി സലിം, ജോയ് പൂണേലി, ജോജി ചിറ്റുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.