കരുമാല്ലൂർ: എസ്.എൻ.ഡി.പി യോഗം കരുമാല്ലൂർ ശാഖയ്ക്ക് കീഴിലെ ഡോ. പല്പു സ്മാരക കുടുംബ യൂണിറ്റ് യോഗം താന്തോണിക്കൽ ജയന്റെ വസതിയിൽ ചേർന്നു. യൂണിറ്റ് ജോയിന്റ് കൺവീനർ കെ.പി. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ കൺവീനർ ടി.ആർ. അരുഷ്, യൂണിറ്റ് കൺവീനർ
ടി.എസ്. അജയകുമാർ, രക്ഷാധികാരി ടി.ബി. ശ്രീകുമാർ, എം.ജി. ഗിനിഷ്, കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ, ടി.കെ. സജീവ്, കെ.ബി. സജീവ്, കെ.സി. സാബു, സിബി ദിനു എന്നിവർ സംസാരിച്ചു.