
കൊച്ചി: മതേതരത്വമാണ് രാജ്യത്തിന്റെ ശക്തിയെന്ന് സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ. ഹേമലത പറഞ്ഞു. വനിതാ ദിനത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ കോഓർഡിനേഷൻ കമ്മിറ്റി ഒഫ് വർക്കിംഗ് വിമൺ (സി.ഐ.ടി.യു) സംഘടിപ്പിച്ച വനിതാ തൊഴിലാളിക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.വി സൂസൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് വിമൻ കോഓർഡിനേഷൻ ജില്ലാ കൺവീനർ വിനീത വിജയൻ, സംസ്ഥാന കമ്മിറ്റി അംഗം എ.പി. ലൗലി, സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ. രാജൻ, സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് എന്നിവർ സംസാരിച്ചു.